പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
461 പേരുടെ പാസിംഗ് ഔട്ട് പരേഡ് ആണ് പേരൂര്‍ക്കട എസ്എപി മൈതാനത്ത് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു
തിരുവനന്തപുരം: സ്പെഷല്‍ ആംഡ് പോലീസ്, കെഎപി മൂന്നാം ബറ്റാലിയന് എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. 461 പേരുടെ പാസിംഗ് ഔട്ട് പരേഡ് ആണ് പേരൂര്‍ക്കട എസ്എപി മൈതാനത്ത് നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. കനത്ത മഴയെ അവഗണിച്ചായിരുന്നു പാസിംഗ് ഔട്ട് പരേഡ്.ഒന്‍പതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് സേനാംഗങ്ങള്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇവര്‍ക്ക് ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, യോഗ, കരാട്ടെ, നീന്തല്‍ എന്നിവയിലും വിവിഐപി സെക്യൂരിറ്റി, സോഷ്യല്‍ മീഡിയ, സൈബര്‍ ക്രൈം എന്നിവയിലും പരിശീലനം നല്‍കിയിട്ടുണ്ട്.കൂടാതെ ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചും പരിശീലനം ലഭിച്ചു.