എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ കഫേയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു
സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

കൊച്ചി: എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ കഫേയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഐ ഡെലി കഫെയിലെ സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം നാലിനാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് കടയിൽ ആളുകളുണ്ടായിരുന്നു. പരിക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്നും മരിച്ചയാൾ ഇതര സംസ്ഥാനക്കാരനായ സുമിത് ആണെന്നും പോലീസ് അറിയിച്ചു