മലപ്പുറത്ത് കെഎസ്ആർടിസി ബസും മീൻലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
മീൻലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു

മലപ്പുറം : മലപ്പുറത്ത് കെഎസ്ആർടിസി ബസും മീൻലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കുന്നുമ്മലിൽ പെട്രോൾ പമ്പിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. പുലർച്ചെ കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയിലേക്ക് മലപ്പുറം ജൂബിലി റോഡിൽ നിന്ന് വന്ന മീൻ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ വലതുഭാഗവും കെഎസ്ആർടിസിയുടെ മുൻഭാഗവും തകർന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലും എൻജിന് സമീപമുള്ള കവചവും പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രികനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.