എൻ.സി.സി ഇൻ്റർ ഡയറക്‌ടറേറ്റ് സർവീസസ് ഷൂട്ടിംഗ് മത്സരത്തിൽ കേരള & ലക്ഷദ്വീപ് ഡയറക്‌ടറേറ്റിന് മികച്ച നേട്ടം

Sep 20, 2024
എൻ.സി.സി ഇൻ്റർ ഡയറക്‌ടറേറ്റ് സർവീസസ് ഷൂട്ടിംഗ് മത്സരത്തിൽ  കേരള & ലക്ഷദ്വീപ് ഡയറക്‌ടറേറ്റിന് മികച്ച നേട്ടം
N C C

തിരുവനന്തപുരം :2024-ലെ തൽ സേന ക്യാമ്പിൻ്റെ (TSC) ഭാഗമായി നടന്ന എൻ.സി.സി ഇൻ്റർ ഡയറക്ടറേറ്റ് സർവിസ് ഷൂട്ടിംഗ് മത്സരത്തിൽ കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 34 കേഡറ്റുകൾ ഉൾപ്പെട്ട ടീം 578 കേഡറ്റുകളെ പിന്തള്ളി മികച്ച ഡയറക്ടറേറ്റ് പുരസ്കാരം നേടി.

സെപ്തംബർ 02 മുതൽ 13 വരെ ഡൽഹിയിൽ നടന്ന മത്സരത്തിൽ കേരള- ലക്ഷദ്വീപ് ഡയറക്‌ടറേറ്റ് വിവിധ വിഭാഗങ്ങളിലായി 91 കേഡറ്റുകളെ പങ്കെടുപ്പിച്ചു. മാപ്പ് റീഡിംഗ് (MR), ജഡ്ജിംഗ് ഡിസ്റ്റൻസ് (JD), ഫീൽഡ് സിഗ്നൽ (FS), ഒബ്‌സ്റ്റക്കിൾ ട്രെയിനിംഗ് (OT), ഹെൽത്ത് & ഹൈജീൻ (H&H), ടെൻ്റ് പിച്ചിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു ആറ് ഇവൻ്റുകൾ. 

 കഴിഞ്ഞ നാല് മാസമായി നൽകിയ പരിശീലനം, മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കേഡറ്റുകൾക്ക് സഹായകരമായി.   MR, H&H, സർവീസസ് ഷൂട്ടിംഗ് എന്നിവയിൽ പങ്കെടുത്ത 25 കേഡറ്റുകളിൽ 16 വ്യക്തിഗത റണ്ണേഴ്സ് അപ്പ്  സമ്മാനങ്ങളും 9 പോഡിയം ഫിനിഷർ മെഡലുകളും നേടി.  ഈ ക്യാമ്പിൽ ബോയ്‌സ് റണ്ണേഴ്‌സ് അപ്പ് ആകുകയും ആറാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തുകയും ചെയ്തു. 

 ഈ മത്സരങ്ങളിൽ നിന്നുള്ള പോയിൻ്റുകൾ പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ഡേ ബാനറിലേക്ക് തുല്യമാണ്.  3 പോയിൻ്റിൻ്റെ ലീഡുമായി കേരളം പട്ടികയിൽ ഒന്നാമതെത്തി.

എൻ സി.സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.വി.എസ് റെഡ്ഡി,  വിജയിച്ച കേഡറ്റുകളെ സ്വാഗതം ചെയ്യുകയും അനുമോദിക്കുകയും ചെയ്തു. ക്യാമ്പിലെ അനുഭവങ്ങൾ കേഡറ്റുകൾ പങ്കുവെക്കുകയും ചെയ്തു.  

കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റെ ആദ്യ വിജയത്തിൻ്റെ
പ്രധാന ഘടകം കേഡറ്റുകൾ അവരുടെ നിർവചിക്കപ്പെട്ട ലക്ഷ്യങ്ങളിലേക്കുള്ള സ്ഥിരോത്സാഹവും കേന്ദ്രീകൃതവുമായ സമീപനവുമാണ്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.