പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു
ലോഡിങ് തൊഴിലാളിയായ റെജിക്ക് ഇന്നലെ തടി കയറ്റുന്നതിനിടയാണ് കുത്തേറ്റത്.

പത്തനംതിട്ട : പത്തനംതിട്ട പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ലോഡിങ് തൊഴിലാളിയായ റെജികുമാർ (58) ആണ് മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടയാണ് കുത്തേറ്റത്. റെജിക്ക് ഗുരുതരമായി കടന്നൽ കുത്തേറ്റിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.