കെ മാറ്റ് 2025 : ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ഫെബ്രുവരി 23 ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2025 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.in വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ച ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും, ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 200/- രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻറ് ഡ്രാഫ്റ്റും 27 ന് രാവിലെ 11.00 മണിക്ക് മുൻപ് തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ലഭ്യമാക്കണം.