സ്വര്‍ണവില സര്‍വകാല റെക്കോർഡിൽ ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,600 രൂപ
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8075 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
64,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
11ന് രേഖപ്പെടുത്തിയ 64,480 എന്ന റെക്കോര്‍ഡ് ഉയരം മറികടന്നാണ് വ്യാഴാഴ്ച സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതാണ് ഇന്ന് ഭേദിച്ചത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.