നടൻ കൊച്ചിൻ ആന്റണി മരിച്ച നിലയിൽ

കൊച്ചി : നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമായിരുന്ന കൊച്ചിൻ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ദുർഗന്ധമുണ്ടായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.