മൈസൂരു-ബെംഗളൂരു പാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; മലയാളി മരിച്ചു
മലയാളികള്‍ സഞ്ചരിച്ച കാറില്‍ കര്‍ണാടക ആര്‍ടിസി ബസ് ഇടിച്ച് ഒരാള്‍ മരിച്ചു
ബെംഗളൂരു: മൈസൂരു-ബെംഗളൂരു പാതയിലെ നള്ളങ്കട്ടയില്‍ മലയാളികള്‍ സഞ്ചരിച്ച കാറില്‍ കര്‍ണാടക ആര്‍ടിസി ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയില്‍ കെ ടി. ഗിരീഷ് (48) ആണ് മരിച്ചത്.
കൊളക്കാട് മലയാംപടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ബന്ദിഗോപാല്‍ ബി.ആര്‍.എം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഡെയ്‌സിയാണ് ഗിരീഷിന്റെ ഭാര്യ. മക്കള്‍ : ഷോണ്‍, ഷാരോണ്‍ (ഇരുവരും വിദ്യാര്‍ഥികളാണ്).