ജൂൺ ആറു മുതൽ വോട്ടർ പട്ടികയിൽ പേരുചേർക്കാം
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ വാർഡുകളിലെയും വോട്ടർപട്ടിക പുതുക്കാനുള്ള കരട് പട്ടിക ജൂൺ ആറിനും അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വരുന്നു. വയനാട് ഒഴികെ 13 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഒരു ജില്ല പഞ്ചായത്ത് വാർഡ്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡ്, ആറ് മുനിസിപ്പാലിറ്റി വാർഡ്, 37 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക.ഇവ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ വാർഡുകളിലെയും വോട്ടർപട്ടിക പുതുക്കാനുള്ള കരട് പട്ടിക ജൂൺ ആറിനും അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും. ജൂൺ ആറു മുതൽ 21 വരെ വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കാം. ഒപ്പം നിലവിലെ പട്ടികയിൽ മാറ്റം വരുത്താനും ഒഴിവാക്കാനും അവസരമുണ്ടാകും.