ലോകായുക്ത ദിനാഘോഷം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഈ വർഷത്തെ ലോകായുക്ത ദിനാഘോഷം നവംബർ 16 വൈകിട്ട് 4 ന്
തിരുവനന്തപുരം : ഈ വർഷത്തെ ലോകായുക്ത ദിനാഘോഷം നവംബർ 16 വൈകിട്ട് 4 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകയുക്ത ജസ്റ്റിസ് എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമ മന്ത്രി പി രാജീവ് വിശിഷ്ടാതിഥി ആയിരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ലോകായുക്ത സ്പെഷ്യൽ അറ്റോർണിയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ ടി എ ഷാജി, കേരള ലോകയുക്ത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ എൻ എസ് ലാൽ, സെക്രട്ടറി അഡ്വ ബാബു പി പോത്തൻകോട്, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എസ് എസ് ബാലു എന്നിവർ പങ്കെടുക്കും. ലോകായുക്ത ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ നിയമ വിദ്യാർഥികൾക്കായി മൂട്ട്കോർട്ട് മത്സരം നടക്കും.