ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ കേരളത്തിനു സ്വർണം
28 വർഷങ്ങൾക്കു ശേഷമാണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടുന്നത്.
 
                                    ഡെറാഡൂൺ: ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ ഉത്തരാഖണ്ഡിനെ തകർത്ത് കേരളത്തിനു സ്വർണം. ഏകപക്ഷീയമായ ഒരു ഗോളിനാണു കേരളത്തിന്റെ വിജയം.
53-ാം മിനിറ്റിൽ എസ്.ഗോകുലാണ് കേരളത്തിനായി വലകുലുക്കിയത്. മത്സരത്തിന്റെ 76-ാം മിനിറ്റിൽ കേരളത്തിന്റെ സഫ്വാൻ ചുവപ്പു കാർഡ് കണ്ടു പുറത്തായി. പിന്നീട് പത്തുപേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ കുതിപ്പിനു തടയാൻ ഉത്തരാഖണ്ഡിനു കഴിഞ്ഞില്ല.
28 വർഷങ്ങൾക്കു ശേഷമാണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടുന്നത്. 1997 ലാണ് അവസാനമായി സ്വര്‍ണം നേടിയത്. 2022 ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും നേടിയിരുന്നു                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            