ദേശീയ സഫായി കരംചാരി കമ്മീഷന്റെ കാലാവധി 31.03.2025 മുതൽ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി

Feb 8, 2025
ദേശീയ സഫായി കരംചാരി കമ്മീഷന്റെ കാലാവധി 31.03.2025 മുതൽ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി
DESEEYA KARMACHARI COMMISSION

ന്യൂഡൽഹി : 2025 ഫെബ്രുവരി 07

ദേശീയ സഫായി കരംചാരി കമ്മീഷന്റെ (NCSK) കാലാവധി 31.03.2025 മുതൽ മൂന്ന് വർഷത്തേക്ക് കൂടി (അതായത് 31.03.2028 വരെ) നീട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

NCSK മൂന്ന് വർഷത്തേയ്ക്കുകൂടി ദീർഘിപ്പിക്കുമ്പോഴുണ്ടാകുന്ന ആകെ സാമ്പത്തിക ബാധ്യത ഏകദേശം 50.91 കോടി രൂപയായിരിക്കും.

ശുചീകരണ തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം, ശുചീകരണ മേഖലയിലെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, അപകടകരമായ ശുചീകരണത്തിനിടെയുണ്ടാകുന്ന മരണനിരക്ക് പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കൽ എന്നിവയ്ക്ക് ഇത് സഹായകമാകും.

കമ്മീഷന്റെ പ്രവർത്തനങ്ങൾ

NCSK യുടെ ചുമതല ഇനി പറയുന്നവയാണ്:

(എ) ശുചീകരണ തൊഴിലാളികളുടെ അവസ്ഥ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവയിലെ അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പ്രത്യേക പ്രവർത്തന പരിപാടികൾ കേന്ദ്ര ഗവൺമെന്റിൽ ശുപാർശ ചെയ്യുക;

(ബി) ശുചീകരണ തൊഴിലാളികളുടെയും പ്രത്യേകിച്ച് തോട്ടിപ്പണിക്കാരുടെയും സാമൂഹികവും സാമ്പത്തികവുമായ പുനരധിവാസവുമായി ബന്ധപ്പെട്ട പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പ് പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക;

(സി) നിർദ്ദിഷ്ട പരാതികൾ അന്വേഷിക്കുകയും (i) ശുചീകരണ തൊഴിലാളികളുടെ ഏതെങ്കിലും സംഘങ്ങളുമായി ബന്ധപ്പെട്ട പരിപാടികളോ പദ്ധതികളോ നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വമേധയാ ശ്രദ്ധിക്കുകയും ചെയ്യുക, (ii) ശുചീകരണ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ മുതലായവ കൈക്കൊള്ളുകയും (iii) ശുചീകരണ തൊഴിലാളികളുടെ  സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

(ഡി) ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും വേതനവും ഉൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങൾ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക,

(ഇ) ശുചീകരണ തൊഴിലാളികൾ നേരിടുന്ന ഏതെങ്കിലും ബുദ്ധിമുട്ടുകളോ വൈകല്യങ്ങളോ കണക്കിലെടുത്തുകൊണ്ട് അവരുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും, കൂടാതെ (എഫ്) കേന്ദ്ര ഗവണ്മെന്റ് നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും കാര്യത്തിലും കേന്ദ്ര ഗവണ്മെന്റിനോ സംസ്ഥാന ഗവണ്മെന്റുകൾക്കോ റിപ്പോർട്ടുകൾ നൽകുക

2013-ലെ മാനുവൽ സ്‌കാവെഞ്ചർ തൊഴിൽ നിരോധനവും അവരുടെ പുനരധിവാസ നിയമവും (എംഎസ് ആക്റ്റ് 2013) പ്രകാരം, എൻ‌സി‌എസ്‌കെ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടതാണ് :

i. നിയമത്തിന്റെ നടപ്പാക്കൽ നിരീക്ഷിക്കുക;

ii. ഈ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം സംബന്ധിച്ച പരാതികൾ അന്വേഷിക്കുകയും തുടർനടപടികളും, അതിന്റെ കണ്ടെത്തലുകളും ആവശ്യമുള്ള ശുപാർശകളോടെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക;

iii. ഈ നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്ക്  ഉപദേശങ്ങൾ നൽകുക; കൂടാതെ

iv. ഈ നിയമം നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ ശ്രദ്ധ ചെലുത്തുക.

പശ്ചാത്തലം:

1993-ലെ ദേശീയ സഫായി കരംചാരി കമ്മീഷൻ ആക്ട്,  1993 സെപ്റ്റംബറിൽ നിലവിൽ വന്നു, 1994 ഓഗസ്റ്റിലാണ് നിയമാനുസൃതമായ  ദേശീയ സഫായി കരംചാരി കമ്മീഷൻ ആദ്യമായി രൂപീകരിച്ചത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.