ഹോസ്പിറ്റൽ ക്വാളിറ്റി മാനേജ്മന്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാം
ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാം
കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്മന്റ് ഓൺലൈൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നഴ്‌സിങ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 31 നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 9048110031, 8075553851. വെബ്‌സൈറ്റ്: www.srccc.in