വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, കാഷ് അവാർഡ്: അപേക്ഷിക്കാം
scholarship
കോട്ടയം: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽനിന്ന് വിദ്യാഭ്യാസ സ്‌കോളർഷിപ്പിനും കാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷം പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയുള്ള പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പടെയുളള കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാന സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സി.ബി.എസ്.സി സിലബസിൽ എ1, ഐ.സി.എസ്.ഇ. വിഭാഗത്തിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർക്കും ബിരുദ- ബിരുദാന്തര പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടി ഉന്നത വിജയം കൈവരിച്ചവർക്കും കാഷ് അവാർഡിന് അപേക്ഷിക്കാം. കലാ-കായിക രംഗങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന കലോത്സവങ്ങളിലും സർവകലാശാല തലത്തിലും ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികൾക്കും കാഷ് അവാർഡിന് അപേക്ഷ നൽകാം.
peedika.kerala.gov.in എന്ന വെബ് സൈറ്റിൽ online services > benefits എന്ന മെനു വഴി അനുബന്ധ രേഖകൾ സഹിതം ഒക്ടോബർ 31നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2582090.