സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടി; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ലെന്ന് മന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ലെന്ന് മന്ത്രി പ്രതികരിച്ചു.ഇത് കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് അനുവദിച്ചിട്ടുണ്ട്. പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.അതേസമയം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള വിജിലന്‍സ് റെയ്ഡിനെതിരേ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്‍മാരെ അവഹേളിക്കുന്നുവെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്.ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയുണ്ട്. വീടുകളില്‍ കയറിയുള്ള പരിശോധന ഡോക്ടര്‍മാര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഡോക്ടര്‍മാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്നും കെജിഎംഒഎ ആരോപിച്ചു.