സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞു
സ്വർണവില പവന് 50,560 രൂപയിലും ഗ്രാമിന് 6,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനൊടുവിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 50,560 രൂപയിലും ഗ്രാമിന് 6,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില തിങ്കളാഴ്ച വീണ്ടും ഉണർന്നിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും താഴേക്കുപോയത്.