തുടർച്ചയായ മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ്
പൊന്നിന്റെ വില താഴോട്ട്; പവന് 200 രൂപ കുറഞ്ഞു

കൊച്ചി : സ്വർണത്തിന് തുടർച്ചയായ മൂന്നാംദിനവും ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞ് 66,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 66,480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
വ്യാഴാഴ്ചത്തെ 68,480 രൂപ എന്ന റെക്കോഡ് വിലയിൽ നിന്നാണ് തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 2200 രൂപ കുറഞ്ഞത്. ഏപ്രിൽ നാലിന് 67,200 രൂപയായിരുന്നു വില.