സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്
കൊച്ചി: സംസ്ഥാനത്ത് ഒരുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 52,800 രൂപയിലും ഗ്രാമിന് 6,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,495 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 43,960 രൂപയിലുമെത്തി.ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും 80 രൂപ കുറഞ്ഞു. പിന്നീട് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും വില കുറഞ്ഞത്. ഇതോടെ, അഞ്ചുദിവസത്തിനിടെ സ്വർണവില പവന് കുറഞ്ഞത് 920 രൂപയാണ്.