കൂപ്പുകുത്തി സ്വര്‍ണവില
ഒരു പവന്‍ സ്വര്‍ണത്തിന് വില 64,080 രൂപ

കൊച്ചി : പവന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈയാഴ്ച ആദ്യ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച അവസാന ദിവസങ്ങളിലും വര്‍ധനയായിരുന്നു ട്രെന്‍ഡ്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. എന്നാല്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. പിന്നീട് ചില ദിവസങ്ങളില്‍ ഇറക്കമുണ്ടായെങ്കിലും വൈകാതെ 64,000 കടക്കുകയായിരുന്നു.