കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്ട്‌മെന്റ് 2025; 51 ഒഴിവുകള്‍
എല്ലാ ജില്ലകളിലും അവസരം

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (KPESRB) 2025ലെ പുതിയ റിക്രൂട്ട്‌മെന്റുകള്‍ പ്രഖ്യാപിച്ചു.
517 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരെ കേരള സര്‍ക്കാരിന്റെ വിവിധ പബ്ലിക് സെക്ടര്‍ യൂണിറ്റുകളില്‍ നിയമിക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 9 വരെ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 2025 റിക്രൂട്ട്‌മെന്റ്. ആകെ 517 ഒഴിവുകള്‍.
ബിസിനസ് ഡെവലപ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കമ്ബനി സെക്രട്ടറി, മാനേജര്‍, ലീഡ്‌സ്മാന്‍, ഹെല്‍പ്പര്‍ ഒഴിവുകള്‍.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 13,650 രൂപ മുതല്‍ 58,640 രൂപയ്ക്കിടയില്‍ ശമ്ബളം ലഭിക്കും.
പ്രായപരിധി
ബിസിനസ് ഡെവലപ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ = 35 നും 41നും ഇടയില്‍ പ്രായപരിധി.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ = 50 വയസ വരെ.
സീനിയര്‍ മാനേജര്‍ (ഇലക്‌ട്രിക്കല്‍) = 48 വയസ് വരെ.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇലക്‌ട്രിക്കല്‍) = 50 വയസ് വരെ.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍) = 50 വയസ് വരെ.
കമ്ബനി സെക്രട്ടറി = 45 വയസ് വരെ.
മാനേജര്‍ = 45 വയസ് വരെ.
ഹെല്‍പ്പര്‍ = 41 വയസ് വരെ.
യോഗ്യത
ബിസിനസ് ഡെവലപ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 20 ഒഴിവുകളുണ്ട്.
ബിടെക്/ എംബിഎ (റെഗുലര്‍) ബിരുദമാണ് യോഗ്യത.
സീനിയര്‍ മാനേജര്‍ (ഇലക്‌ട്രിക്കല്‍) - 1 ഒഴിവ്
ബിടെക്/ ബിഇ (ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്)
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇലക്‌ട്രിക്കല്‍) - 1 ഒഴിവ്
ബിടെക്/ ബിഇ (ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്)
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍)- 1 ഒഴിവ്
ബിടെക് / ബിഇ (സിവില്‍)
കമ്ബനി സെക്രട്ടറി- 1 ഒഴിവ്
കമ്ബനി സെക്രട്ടറി ഓഫ് ഇന്ത്യയില്‍ നിന്ന് അസോസിയേറ്റ് മെമ്ബര്‍ഷിപ്പ്.
മാനേജര്‍ (പ്രൊഡക്ഷന്‍)- 1 ഒഴിവ്
ഫാര്‍മസി PhD/M Pharm. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ബിഫാം (10-15 വര്‍ഷത്തെ പരിചയം)
ഹെല്‍പ്പര്‍ ഐടി ഐ ഇലക്‌ട്രിക്കല്‍- 2 ഒഴിവുകള്‍
എസ്.എസ്.എല്‍.സി വിജയം. കൂടെ ഐടി ഐ (ഇലക്‌ട്രീഷ്യന്‍/ വയര്‍മാന്‍)
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ KPESRB യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.