സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്
20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന തീരുമാനമാണ് റിസർവ് ബാങ്ക് കർശനമാക്കിയിരിക്കുന്നത്
 
                                    ന്യൂഡൽഹി : സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന തീരുമാനമാണ് റിസർവ് ബാങ്ക് കർശനമാക്കിയിരിക്കുന്നത്. 20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്നാൽ 20,000 ത്തിന് മുകളില്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ നിലവിൽ തടസങ്ങൾ ഒന്നുമില്ല. ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതിനെ തുടർന്നാണ് ഈ തീരുമാനം കർശനമാക്കാൻ ആർബിഐ തീരുമാനിച്ചിരിക്കുന്നത്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                             
                                             
                                             
                                             
                                             
                                            