സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 53,000 രൂപയ്ക്കു മുകളിലെത്തി
പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വര്‍ധിച്ചത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 53,000 രൂപയ്ക്കു മുകളിലെത്തി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 53,080 രൂപയിലും ഗ്രാമിന് 6,635 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 160 രൂപ കൂടി 44,160 രൂപയിലും ഗ്രാമിന് 20 രൂപ കൂടി 5,520 രൂപയിലുമെത്തി. സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 22 കാരറ്റ് സ്വർണം പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഒരിടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്വർണവില 53,000 രൂപ പിന്നിടുന്നത്.