ദില്ലി മദ്യനയ കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഇഡിയുടെ വാദങ്ങൾ തള്ളി കോടതി
മാർച്ച് 21ന് അറസ്‌റ്റിലായ കെജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
ന്യൂഡൽഹി : ദില്ലി മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്‌രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുവാദമില്ല.മാർച്ച് 21ന് അറസ്‌റ്റിലായ കെജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
തന്നെ അറസ്‌റ്റ് ചെയ്‌ത ഇഡി നടപടി ചോദ്യം ചെയ്‌താണ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹര് ജിയിൽ കെജ്രിവാളിന്റെയും ഇ ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.