നീറ്റ് യു.ജി പുനഃപരീക്ഷാഫലം ജൂണ്‍ 30-ഓടെ പ്രസിദ്ധീകരിച്ചേക്കും
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജൂണ്‍ 23-ന് 1,563 വിദ്യാര്‍ഥികള്‍ക്കായാണ് പുനഃപരീക്ഷ നടത്തിയത്
ന്യൂഡൽഹി : നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി 2024 പുനഃപരീക്ഷയുടെ സ്‌കോര്‍കാര്‍ഡുകള്‍ ജൂണ്‍ 30 ഓടെ പ്രസിദ്ധീകരിച്ചേക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജൂണ്‍ 23-ന് 1,563 വിദ്യാര്‍ഥികള്‍ക്കായാണ് പുനഃപരീക്ഷ നടത്തിയത്. സമയപരിമിതി മൂലം ഗ്രേസ് മാര്‍ക്ക് അനുവദിച്ചവര്‍ക്കായായിരുന്നു പുനഃപരീക്ഷ.എന്നാല്‍ 813 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. അവര്‍ ഗ്രേസ് മാര്‍ക്കില്ലാതെ യഥാര്‍ത്ഥ മാര്‍ക്ക് മതിയെന്ന് തീരുമാനത്തിലാണ് പുതിയ പരീക്ഷ എഴുതാതിരുന്നത്.ചത്തീസ്ഢ്, ഗുജറാത്ത്, മേഘാലയ എന്നിവിടങ്ങളായിരുന്നു പുനഃപരീക്ഷാ കേന്ദ്രങ്ങള്‍