ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ചു
സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ അവ തുറക്കാതെ തന്നെ പങ്കുവെക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ചു. സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ അവ തുറക്കാതെ തന്നെ പങ്കുവെക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സാധാരണ സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറന്ന് യുആര്‍എല്‍ കോപ്പി ചെയ്‌തോ വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയോ വേണം ലിങ്കുകള്‍ പങ്കുവെക്കാന്‍. എന്നാല്‍ ഈ സംവിധാനം എത്തുന്നതോടെ അതിന്റെ ആവശ്യമില്ല.ആന്‍ഡ്രോയിഡ് പോലീസ് വെബ്‌സൈറ്റ് സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്‌സ്‌കിയാണ് ഈ വിവരം എക്‌സില്‍ പങ്കുവെച്ചത്.അദ്ദേഹം നല്‍കുന്ന വിവരം അനുസരിച്ച് ഗൂഗിള്‍ ആപ്പില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന റിസല്‍ട്ടില്‍ ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ തുറന്നുവരും. ഇവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയോ ഏതെങ്കിലും ആപ്പുകള്‍ വഴി പങ്കുവെക്കുകയോ ചെയ്യാം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ആര്‍ട്ടെം റുസാകോവ്‌സ്‌കി പങ്കുവെച്ചിട്ടുണ്ട്.