പാലക്കാട് കഞ്ചിക്കോട്,മലമ്പുഴ മേഖലകളിൽ കാട്ടാനാ ശല്യം തുടരുന്നു
കോരയാർ പുഴ മുറിച്ച് കടന്ന് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങി.
പാലക്കാട് : കഞ്ചിക്കോട്,മലമ്പുഴ മേഖലകളിൽ കാട്ടാനാ ശല്യം തുടരുന്നു. ഇന്ന് രാവിലെയും ജനവാസ മേഖലയ്ക്ക് അടുത്ത് കാട്ടാനകൾ എത്തി. കോരയാർ പുഴ മുറിച്ച് കടന്ന് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങി. വേനോലി എളമ്പ്രക്കാട്, പനമരക്കാട്,കൊട്ടേക്കാട്,ആറങ്ങോട്ടുകുളമ്പ് തുടങ്ങിയ മേഖലകളിൽ ആനകൾ തമ്പടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് ഇരുപത്തിരണ്ടോളം ആനകളാണ് ഉള്ളത്.