ഉന്നതവിദ്യാഭാസ മേഖലയിലെ നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ 1ന് നടക്കുമെന്ന് മന്ത്രി ആർ ബിന്ദു
മൂന്ന് വർഷം കൊണ്ട് ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. നാല് വർഷത്തിൽ ഹോണേഴ്സ് ബിരുദം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു
 
                                    തിരുവനന്തപുരം : ഉന്നതവിദ്യാഭാസ മേഖലയിലെ നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ 1ന് നടക്കുമെന്ന് മന്ത്രി ആർ ബിന്ദു. കൃത്യമായ പ്ലാനിംഗ് നടത്തിയും മുന്നൊരുക്കങ്ങൾ എടുത്തുമാണ് തീരുമാനം. വിദ്യാർത്ഥിക്ക് അഭിരുചിക്കനുസരിച്ച് കോഴ്‌സ് തെരഞ്ഞെടുക്കാം. മൂന്ന് വർഷം കൊണ്ട് ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. നാല് വർഷത്തിൽ ഹോണേഴ്സ് ബിരുദം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.മൂന്ന് വർഷത്തിന് ഒപ്പം ഒരു വർഷം കൂട്ടിച്ചേർക്കുക എന്നതിന് അപ്പുറം സമഗ്രവും സമൂലവുമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകും. എല്ലാ കലാലയങ്ങളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ നിർമ്മിക്കും.അക്കാദമിക്ക് കലണ്ടർ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നിലധികം വിഷയങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അതനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കാം. ഓൺലൈൻ കോഴ്സുകളിൽ നിന്ന് ലഭിക്കുന്ന ക്രെഡിറ്റ് ഉപയോഗിക്കാം. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകൾ നടത്തിയാൽ രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കാം.യുജിസി നോട്ടിഫിക്കേഷൻ മെയ് 20 ന് ഉള്ളിൽ വരുമെന്നും ജൂൺ 7 ന് നടപടികൾ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ 1 ന് പദ്ധതി ലോഞ്ച് ചെയ്യും. സർവ്വകലാശലകളിലും കോളേജുകളിലും ജൂലൈ 1 മുതൽ നാല് വർഷ ബിരുദ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            