സൗജന്യ കൗണ്‍സിലിങ് വേദിയാകാന്‍ അവസരം
തൃശ്ശൂര്‍ ജില്ലയിലെ അപേക്ഷകര്‍ കൊടുങ്ങല്ലൂരിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിന് ഡിസംബര്‍ 15 ന് അകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
തൃശ്ശൂർ :സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ കൊടുങ്ങല്ലൂര്‍ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്കായി നടത്തുന്ന മൂന്നു ദിവസത്തെ സൗജന്യ കൗണ്‍സിലിങ് ക്ലാസ് - പാത്തുവേ സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം 2024-25 സംഘടിപ്പിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുളള സംഘടനകള്‍, മഹല്ല് ജമാഅത്തുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍, വഖഫ് ബോര്‍ഡ് തുടങ്ങിയവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ നടത്താനുളള സൗകര്യം സംഘാടകര്‍ ഒരുക്കണം. 35 പേരില്‍ കുറയാത്ത, ക്ലാസ്സില്‍ പങ്കെടുക്കാന്‍ തയ്യാറുളള യുവതീയുവാക്കളുടെ ലിസ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തൃശ്ശൂര്‍ ജില്ലയിലെ അപേക്ഷകര്‍ കൊടുങ്ങല്ലൂരിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിന് ഡിസംബര്‍ 15 ന് അകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ :- 9847363617. ഇമെയില്‍ :- ccmyter@gmail .com