ചരിത്രവിലയിൽ സ്വർണം;ഒരു പവൻ സ്വർണത്തിന് 64,560 രൂപ
പവന് 280 രൂപ വർധിച്ചു
 
                                    കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും തകർത്തെറിഞ്ഞ് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,560 രൂപയിലും ഗ്രാമിന് 8,070 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി.
ഈ മാസം 11-ാം തീയതി കുറിച്ച പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയും എന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് സ്വർണം റിക്കാർഡിലേക്ക് തിരിച്ചുകയറിയത്.                         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            