ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ അന്തരിച്ചു
വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണതിനെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്.
ബംഗളൂരു: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ അന്തരിച്ചു. 52 വയസായിരുന്നു. വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണതിനെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്.
ഇന്നു രാവിലെയാണ് സംഭവം. ബംഗളൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്ളാറ്റിലെ നാലാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോൺസനെ വിഷാദരോഗം അടക്കമുള്ള അസുഖങ്ങൾ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.