കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയ പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും 31 മുതൽ സെപ്റ്റംബർ എട്ടുവരെ തീയതികളിലായി നടത്തും.
എട്ടുനോമ്പ് ആചരണത്തിലെ എല്ലാ ദിവസവും വൃതാനുഷ്ഠാനമായി നോമ്പെടുത്ത് പ്രാർത്ഥിച്ച് തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ വിദൂരങ്ങളിൽ നിന്ന് പോലും മാതാക്കളും സ്ത്രീകളും
എത്താറുണ്ട്. 31ന് വൈകുന്നേരം നാലിന് തിരുനാൾ കൊടിയേറ്റ് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ നിർവഹിക്കും - തുടർന്ന് ആഘോഷമായ പരിശുദ്ധ കുർബാന, ലദീഞ്ഞ് , നൊവേന.
സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ തീയതികളിൽ രാവിലെ അഞ്ചിനും, 6.30 നും , 8. 15 നും പത്തിനും , 12 നും , ഉച്ചകഴിഞ്ഞ് രണ്ടിനും, വൈകുന്നേരം 4. 30 നും,രാത്രി ഏഴിനും പരിശുദ്ധ കുർബാന. ആറുവരെ തീയതികളിൽ വൈകുന്നേരം 6. 15ന് ജപമാല പ്രദക്ഷിണം നടക്കും. ഏഴിന് വൈകുന്നേരം ആറിന് ദിവ്യകാരുണ്യപ്രദക്ഷിണം, എട്ടിന് വൈകുന്നേരം ആറിന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും.
തിരുനാളിന്റെ വിവിധ ദിവസങ്ങളിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, സീറോ മലബാർ സഭയുടെ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ തുടങ്ങിയവർ പരിശുദ്ധ കുർബാന അർപ്പിക്കും.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.