ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും
ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് പി എം എൽ എ കോടതിയിൽ കുറ്റപത്രം നൽകും.

കൊച്ചി : ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും. കലൂരിലെ പി എം എൽ എ കോടതിയിൽ കുറ്റപത്രം നൽകും. കേസിൽ കൂടുതൽ നടപടി സ്വീകരിക്കാൻ ഉള്ള നീക്കത്തിന്റെ ഭാഗമായാണ് ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതികളുടെ കൂടുതൽ സ്വത്ത് കണ്ട് കെട്ടി. 33.7 കോടി രൂപയുടെ സ്വത്താണ് കണ്ട് കെട്ടിയത്. കണ്ട് കെട്ടിയത് ഉടമകളായ പ്രതാപൻ, ശ്രീന പ്രതാപൻ എന്നിവരുടേയും 15 ലീഡർമാരുടേയും സ്വത്തുക്കളാണ്.