പാലോട് നവവധുവിന്റെ മരണം: ഭർത്താവ് കസ്റ്റഡിയിൽ
നിരന്തരം പീഡനവും ഭീഷണിയും നേരിട്ടതായി യുവതിയുടെ കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അജിജിത്ത് അറസ്റ്റിൽ. തെന്നൂർ ഇടവം കൊന്നമൂട് കാണി സെറ്റിൽമെന്റ് കിഴക്കുംകര വീട്ടിൽ ശശിധരന്റെ മകൾ ഇന്ദുജ (25)യാണ് മരിച്ചത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.അഭിജിത്തിന്റെ നന്ദിയോട് ഇളവട്ടത്തുള്ള വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. നാലു മാസങ്ങൾക്കു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതിനുശേഷം ഇരുവരും അഭിജിത്തിന്റെ കുടുംബത്തോടൊപ്പം ഇളവട്ടത്തെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്ദുജ വഞ്ചിയൂർ സ്വകാര്യ ലാബിൽ ലാബ് ടെക്നീഷ്യനാണ്.