ഡോഗ് ട്രെയിനറെ വീട്ടുമുറ്റത്തെ മഴ വെളളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
എടവനക്കാട് പണിക്കവീട്ടിൽ അഷ്റഫ് അലിയുടെ മകൻ ഷബീർ (42) ആണ് മരിച്ചത്.

കൊച്ചി: ഡോഗ് ട്രെയിനറെ വീട്ടുമുറ്റത്തെ മഴ വെളളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് പണിക്കവീട്ടിൽ അഷ്റഫ് അലിയുടെ മകൻ ഷബീർ (42) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് വീട്ടുമുറ്റത്തെ മഴവെള്ളകെട്ടിൽ വീണു കിടക്കുന്ന നിലയിൽ ഷബീറിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അറിയപ്പെടുന്ന ഡോഗ് ട്രെയിനാറായ ഇദ്ദേഹം വിദേശത്തും ഇന്ത്യയുടെ പല ഭാഗങ്ങളിലും നായകളെ പരിശീലിപ്പിച്ചിരുന്നു. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: രേഷ്മ, മകൻ: ഹാമി.