ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഒ.എം.ആർ പരീക്ഷ
ഒ.എം.ആർ പരീക്ഷ ജൂൺ 23 ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (by transfer) (കാറ്റഗറി നം. 15/2023), ക്ലർക്ക് (NCA-VISWAKARMA) (കാറ്റഗറി നം 23/2023) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂൺ 23 ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജൂൺ ഏഴിന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഒദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.
What's Your Reaction?