കുവൈറ്റിൽ തൊഴിലാളികളുടെ വാഹനം അപകടത്തിൽപെട്ടു; ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
കുവൈറ്റിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് ഏഴ് ഇന്ത്യക്കാർ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് ഏഴ് ഇന്ത്യക്കാർ മരിച്ചു. സെവൻത് റിംഗ് റോഡിലാണ് അപകടമുണ്ടായത്.
പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ആറുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽവച്ച് മരണത്തിനു കീഴടങ്ങി.ബിഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. മൂന്നുപേർ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് വിവരം.