ഏപ്രിൽ 23, ഇന്ന് ലോക പുസ്തക ദിനം
പുസ്തകങ്ങൾ അവർക്ക്, വിനോദത്തിനും പഠിപ്പിക്കാനുമുളള അതുല്യമായ കഴിവ് സമ്മാനിക്കുന്നു
ഏപ്രിൽ 23. ഇന്ന് ലോക പുസ്തക ദിനം. പുസ്തക പ്രേമികൾക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം. മനുഷ്യരുടെ കൂട്ടായ്മയേക്കാൾ കൂടുതൽ പുസ്തകങ്ങളുടെ കൂട്ടുകെട്ട് ആസ്വദിക്കുന്നവരുണ്ട്. പുസ്തകങ്ങൾ അവർക്ക്, വിനോദത്തിനും പഠിപ്പിക്കാനുമുളള അതുല്യമായ കഴിവ് സമ്മാനിക്കുന്നു. ഈ വർഷത്തെ ലോക പുസ്തക, പകർപ്പവകാശ ദിനത്തിന്റെ ആശയം ‘നിങ്ങളുടെ വഴി വായിക്കുക’ എന്നതാണ്. വായനയോടുള്ള അഭിനിവേശം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ ആശയം ബോധ്യപ്പെടുത്തുന്നത്.പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. ഏറെക്കാലമായി വായന മരിക്കുന്നുവെന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്. ഓരോ പുസ്തകങ്ങളും ഓരോ വായനയും വായനക്കാരന് നൽകുന്നത് നമുക്കു ചുറ്റുമുള്ള, നാം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തങ്ങളായ ലോകങ്ങളിലൂടെയുള്ള സഞ്ചാരമാണ്. അത്, സ്വയം നവീകരിക്കാനുള്ള വഴിയായിമാറുന്നു. പുതിയ കാലം ഇ-വായനയുടെ കാലം കൂടിയാണ്. അങ്ങനെ വായന പുതിയ തലത്തിലേക്ക് വഴിമാറി കഴിഞ്ഞു