ഇൻസ്പെയർ അവാർഡിന് അപേക്ഷ ക്ഷണിച്ചു
ഒരു സ്കൂളിനു 5 വിദ്യാർഥികളെ വരെ നാമനിർദേശം ചെയ്യാം
തിരുവനന്തപുരം : ദേശീയ തലത്തിൽ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയായ ഇൻസ്പെയർ അവാർഡ്-മാനക് -ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 വയസ്സ് മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ ആശയങ്ങൾ സെപ്റ്റംബർ 15 നകം www.inspireawards.dst.gov.in ൽ രജിസ്റ്റർ ചെയ്യാം. ഒരു സ്കൂളിനു 5 വിദ്യാർഥികളെ വരെ നാമനിർദേശം ചെയ്യാം. മൊബൈൽ ആപ്പ് ഉപയോഗിച്ചും നോമിനേഷൻ രജിസ്റ്റർ ചെയ്യാം. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ E-MIAS വെബ് പോർട്ടലിൻ നിന്നോ INSPIRE-MANAK ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.