റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു
വ്യാപാരിയായ അനിലാണ് മരിച്ചത്.
പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. വ്യാപാരിയായ അനിലാണ് മരിച്ചത്.
സംഭവമുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറി വാങ്ങുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
അനിലിന്റെ ഭാര്യ മഹാലക്ഷ്മിക്കും ആക്രമണത്തില്‍ പരിക്കേറ്റു. അതേസമയം പ്രതികളിൽ ഒരാൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.