സുരേഷ്‌ഗോപി ശ്രീ പൂവൻപാറ മല ക്ഷേത്രത്തിലും, എരുമേലി പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനത്തും എത്തി തൊഴുത് പ്രാർത്ഥിച്ചു

CHERUVALLI

Jun 3, 2024
സുരേഷ്‌ഗോപി ശ്രീ പൂവൻപാറ മല ക്ഷേത്രത്തിലും, എരുമേലി പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനത്തും എത്തി തൊഴുത് പ്രാർത്ഥിച്ചു

എരുമേലി :ഫലമറിയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ന് 3/06/2024 സുരേഷ് ഗോപിയും കുടുംബവും ആചാരപരമായ വഴിപാടുകൾ സമർപ്പിച്ച് ശ്രീ പൂവൻപാറ മല ക്ഷേത്രത്തിലും, എരുമേലി പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനത്തും തൊഴുത് പ്രാർത്ഥിച്ചു.രാവിലെ ഏറ്റുമാനൂരെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ നടത്തുകയും ചെയ്ത നടനുംതൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി  ഭാര്യ രാധികയ്ക്കും  മകൻ ഗോകുലിനും  മറ്റ് ബന്ധുക്കൾക്കും  ഒപ്പമായിരുന്നു ക്ഷേത്രദർശനങ്ങൾ നടത്തിയത് .എരുമേലി പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനത്തും വഴിപാടുകൾ നിർവഹിച്ചു തൊഴുതു പ്രാർത്ഥിച്ചു .എരുമേലി പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനം രക്ഷാധികാരി ജി ജയചന്ദ്രരാജ് ,സെക്രട്ടറി വി സി അജികുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു .പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനത്തെ സ്ഥിരം സന്ദർശകനായിരുന്നു സുരേഷ്‌ഗോപി .മാധ്യമങ്ങളെയും പ്രാദേശിക ബി ജെ പി നെത്ര്വതങ്ങളെയും അറിയിക്കാതെ തികച്ചും സ്വകാര്യ സന്ദര്ശനമായിരുന്നു സുരേഷ്ഗോപിയുടേത് .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.