സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്
ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാമിന് 6,755 രൂപയിലും ഒരു പവന് 54,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,369 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,527 രൂപയുമാണ്.