പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി
ഫാഷൻ ഡിസൈനർ ആണ് സ്വാതി. അഭിനന്ദ് ബസന്ത് ആണ് വരൻ

നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. ഫാഷൻ ഡിസൈനർ ആണ് സ്വാതി. അഭിനന്ദ് ബസന്ത് ആണ് വരൻ. മമ്മൂട്ടിയും മോഹൻലാലുമടക്കം മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു. മമ്മൂട്ടി ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി എന്നിവരെല്ലാം ചടങ്ങിനെത്തി. കുഞ്ചനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും കുടുംബവും. നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള സ്വാതി ഇപ്പോൾ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായി പ്രവർത്തിച്ചു വരികയാണ്.