കേന്ദ്ര സര്‍ക്കാരിന്റെ പിഎം-കിസാന്‍ പദ്ധതിയില്‍ നിന്നുള്ള 21 ാം ഗഡു ഈ മാസം പ്രഖാപിച്ചേക്കും
ന്യൂദല്‍ഹി: ഔദ്യോഗിക പോര്‍ട്ടലില്‍ ഇ-കെവൈസിയും രജിസ്‌ട്രേഷന്‍ പ്രക്രിയയും പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിഎം-കിസാന്‍ പദ്ധതിയില്‍ നിന്നുള്ള 21 ാം ഗഡു ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു . ഔദ്യോഗിക തീയതി പുറത്തുവിട്ടിട്ടില്ല.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിച്ച കര്‍ഷകരെ സഹായിക്കുന്നതിനായി ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് സെപ്റ്റംബറില്‍ 21 ാം ഗഡു പ്രതേ്യക വിതരണം നടത്തി. ജമ്മു കശ്മീരിനുള്ള ഗഡു തുക ഒക്ടോബര്‍ 7 ന് അനുവദിച്ചു.
2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പിഎം കിസാന്‍ യോജനയുടെ 20-ാം ഗഡു ഓഗസ്റ്റ് 2 നാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള 9.7 കോടിയിലധികം കര്‍ഷകര്‍ക്കായി ഈ കാലയളവില്‍ ആകെ 20,500 കോടിരൂപ വിതരണം ചെയ്തു.
നിലവിലുള്ള പദ്ധതി പ്രകാരം, യോഗ്യരായ കര്‍ഷകര്‍ക്ക് മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്


