കെ.ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ബോര്‍ഡിലെ അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഇന്നുതന്നെ ഉണ്ടാകും. അധികം വൈകാതെ ഉത്തരവ് ഇറങ്ങും എന്നാണ് വിവരം.
ശബരിമല ഉന്നതാധികാര സമിതിയുടെ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ജയകുമാറിനെ ഇടക്കാലത്തേക്ക് ശബരിമല സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ചിരുന്നു.


