പി.എസ്.സി. ബിരുദതല പ്രാഥമിക പരീക്ഷ എഴുതാനാകാത്തവര്‍ക്ക് അവസരം
മേയ് 11-നും 25-നുമായിരുന്നു ആദ്യഘട്ട പരീക്ഷകൾ. ഈ ദിവസങ്ങളിൽ പരീക്ഷയെഴുതാനാകാത്തവർക്ക് ജൂൺ 15-നാണ് അവസരം
തിരുവനന്തപുരം: ബിരുദതല പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ടുഘട്ടങ്ങളിൽ മതിയായ കാരണങ്ങളാൽ പരീക്ഷയെഴുതാനാകാത്തവർക്ക് മൂന്നാംഘട്ടത്തിൽ അവസരം നൽകുന്നു. മേയ് 11-നും 25-നുമായിരുന്നു ആദ്യഘട്ട പരീക്ഷകൾ. ഈ ദിവസങ്ങളിൽ പരീക്ഷയെഴുതാനാകാത്തവർക്ക് ജൂൺ 15-നാണ് അവസരം. ഉദ്യോഗാർഥികൾ മതിയായ രേഖകൾസഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകണം.തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തിൽ നൽകണം. ചൊവ്വാഴ്ചമുതൽ ജൂൺ ആറുവരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ജൂൺ ആറിനുശേഷവും മേയ് 28-നുമുമ്പും ലഭ്യമായ അപേക്ഷകൾ പരിഗണിക്കില്ല. അവർ വീണ്ടും അപേക്ഷിക്കണം. തപാൽ/ഇ-മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക www.keralapsc.gov.in -ലെ മസ്റ്റ് നോ എന്ന ലിങ്കിൽ പി.എസ്.സി. എക്സാമിനേഷൻ അപ്‌ഡേറ്റ്‌സ് എന്ന പേജിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0471 2546260, 246.