സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു ,തെക്കന്‍ ജില്ലകളില്‍ മഴ രൂക്ഷമാണ് ; വിവിധയിടങ്ങളില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും
ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തെക്കന്‍ ജില്ലകളില്‍ മഴ രൂക്ഷമാണ്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഗതാഗത തടസവുമുണ്ടായി. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അലര്‍ട്ടുള്ളത്.30ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ മാസം അവസാനം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ജൂണ്‍ ആദ്യം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.വരുന്ന മൂന്നുമണിക്കൂറില്‍ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കനത്തമഴയെത്തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരുഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. അരുവിക്കര സര്‍ക്കാര്‍ ആശുത്രിയുടെ മതില് തകര്‍ന്നു. പുവച്ചല്‍ പഞ്ചായത്തിലെ ഉദിയന്നൂര്‍ തോട്, പച്ചക്കാട് എന്നിവിടങ്ങളില്‍ തോട് കരവിഞ്ഞു കൃഷിയിടങ്ങളില്‍ വെള്ളം കയറി. ആനാകോട് ഏലയിലും വെള്ളം കയറി. ആര്യനാട് സമനായി തോടുകള്‍ നിറഞ്ഞെഴുകുന്നു.