ആയുര്‍വേദ കോളേജില്‍ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം
യോഗ്യത - ആയുര്‍വേദത്തിലെ സിദ്ധാന്ത സംഹിത സംസ്‌കൃത വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ ഓഫീസര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അധ്യാപന പ്രവര്‍ത്തി പരിചയം അഭികാമ്യം.
എറണാകുളം : തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ സിദ്ധാന്ത സംഹിത സംസ്‌കൃത വകുപ്പില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക്(രണ്ട് ഒഴിവ്) നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത - ആയുര്‍വേദത്തിലെ സിദ്ധാന്ത സംഹിത സംസ്‌കൃത വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ ഓഫീസര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അധ്യാപന പ്രവര്‍ത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ പകല്‍ 11ന് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0484 2777374