കന്നിമാസ പൂജ; ശബരിമല നട തുറന്നു
ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്

പത്തനംതിട്ട : കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്.ഇന്ന് രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറന്നു.പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി പത്തിന് നട അടയ്ക്കും.