തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു
വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈജുവിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
കൊച്ചി: പെരുമ്പാവൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈജുവിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 7 ന് കളികഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് സംഭവം. എൽദോസിന് ഇടയ്ക്കിടെ ഫിക്സ് വരാറുണ്ടായിരുന്നു. മൃതദേഹം മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഒരു മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും.അമ്മ: ചിക്കു, ജുവൈൽ, ജുവാനാ ഇരട്ട സഹോദരികളാണ്.